വാട്സാപ്പ് കാരണം മെമ്മറിയും ഫുൾ, നെറ്റും തീർന്നു പോകുന്നു

വാട്സാപ്പ് കാരണം മെമ്മറിയും ഫുൾ, നെറ്റും തീർന്നു പോകുന്നു എന്നീ പ്രശ്നങ്ങൾക്ക് പരിഹാരം ഇതാ 




നമ്മുടെ നാട്ടിലൊക്കെ വാട്സാപ്പ്, യുട്യൂബ്, ഫോൺ വിളികൾ എന്നിങ്ങനെയുള്ള ചെറിയ ചെറിയ കാര്യങ്ങളുമായി സ്മാർട്ഫോൺ ഉപയോഗിക്കുന്ന നിരവധി പേരുണ്ടല്ലോ. പ്രത്യേകിച്ച് അൽപ്പം പ്രായമായവർ. അവർക്ക് യുട്യൂബിൽ കുറച്ചു വീഡിയോസ് കാണണം, വാട്സാപ്പിൽ സുഹൃത്തുക്കൾക്ക് മെസ്സേജ് അയക്കണം, ഗ്രൂപ്പുകളിലെ ചർച്ചകളിൽ പങ്കെടുക്കണം, ആവശ്യമുള്ള കോളുകൾ ചെയ്യണം, അങ്ങനെ തുടങ്ങി സാധാരണ ആവശ്യങ്ങൾ മാത്രമായിരിക്കും ഉണ്ടാകുക. ഇത്തരത്തിലുള്ള ആളുകൾ പലപ്പോഴും ഉപയോഗിക്കുക ഒരു ശരാശരി നിലവാരമുള്ള സ്മാർട്ഫോൺ ആയിരിക്കുമല്ലോ. ആവശ്യത്തിന് മെമ്മറിയും ക്യാമറയും ഉള്ള ഒരു ശരാശരി ഫോൺ. പക്ഷെ ഇത്തരക്കാർക്ക് ഏറ്റവും ഉപയോഗപ്രദമായ വാട്സാപ്പ് ഏറ്റവും ഉപദ്രവകാരിയായി മാറുന്ന അവസരങ്ങളും ഉണ്ടാകാറുണ്ട്. ഒരു ഉദാഹരണം പറയാം. ഒരിക്കൽ അൽപ്പം കുടുംബത്തിലെ അൽപ്പം [രായ്മായ ഒരാൾ എന്നെ സമീപിക്കുകയുണ്ടായി. അവരുടെ കയ്യിൽ അവരുടെ ഫോണുണ്ട്. അവരുടെ പ്രശ്നം എന്താണെന്ന് വെച്ചാൽ ഫോണിൽ മെമ്മറിയില്ല. വാട്സാപ്പിൽ ഒരു ഫോട്ടോ പോലും സേവ് ചെയ്യാൻ പറ്റുന്നില്ല. എന്തിന് ഇരുപത്തിനാല് മണിക്കൂറും മെമ്മറി കുറവാണ് എന്നും കാണിച്ച് ഫയലുകൾ ഡിലീറ്റ് ചെയ്യാനുള്ള നോട്ടിഫിക്കേഷനും സ്‌ക്രീനിൽ വന്നു നിറയുന്നു. സംഭവം കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി. ഞാൻ അവർക്ക് വേണ്ട രീതിയിൽ പ്രശ്നം പരിഹരിച്ചു കൊടുക്കുകയും ഇനി ഇങ്ങനെ വരുമ്പോൾ എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞുകൊടുക്കുകയും ചെയ്തു. ആ കാര്യങ്ങളാണ് ഇവിടെ പറയാൻ പോകുന്നത്. നിങ്ങളിൽ പലർക്കും അറിയാവുന്ന കാര്യം തന്നെയായിരിക്കും ഇത്. എന്നാൽ ഈ വിഷയത്തിൽ അത്ര അറിവില്ലാത്ത ആളുകളെ സംബന്ധിച്ചെടുത്തോളം ഉപകാരപ്രദമാകും എന്നതിനാൽ ഇവിടെ പറയുകയാണ്. എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. 10000 രൂപക്ക് ഒരു ഫേസ് അൺലോക്ക് ഫോൺ; ഇൻഫോക്കസ് വിഷൻ 3 പ്രൊ റിവ്യൂ ഫോൺ മൊത്തം വാട്സാപ്പ് ചിത്രങ്ങളും ഫോട്ടോകളും ആണ്. പറയുമ്പോൾ മെമ്മറി കാർഡിൽ ഇഷ്ടംപോലെ സ്ഥലമുണ്ട്. എന്നിട്ടും ഫോൺ മെമ്മറി ഫുൾ. ഒരു ചിത്രം പോലും ഡൗൺലോഡ് ചെയ്യാൻ പറ്റുന്നില്ല. ഇതാണ് പ്രശ്നം. ഇതിന് എങ്ങനെ പരിഹാരം കാണാം എന്നു നോക്കാം. ഡിഫോൾട്ട് ആയി വാട്സാപ്പ് വഴി വരുന്ന ചിത്രങ്ങൾ, വിഡിയോകൾ, ഓഡിയോ എന്നിവയെല്ലാം തന്നെ ഫോൺ മെമ്മറിയിൽ ആയിരിക്കും സേവ് ആകുക. ഇത് നിറയുമ്പോഴാണ് പ്രശ്‌നമുണ്ടാകുന്നത്. ഇതിന് പരിഹാരമായി ചെയ്യേണ്ടത് ഫയൽ മാനേജറിൽ പോയി ഫോണിലെ മെമ്മറിയിലുള്ള വാട്സാപ്പ് ഫോൾഡറിൽ പോയി അവിടെയുള്ള വാട്സാപ്പ് മീഡിയ എന്ന ഫോൾഡറിൽ ഉള്ള ഓരോന്നും മെമ്മറി കാർഡിലേക്ക് മാറ്റുക എന്നതാണ്. ഇതോടൊപ്പം തന്നെ അധികമായി ഒരു കാര്യം കൂടെ ചെയ്യാം. വാട്സാപ്പ് സെറ്റിങ്ങ്സ്സിൽ Data and storage usage ഓപ്ഷനിൽ പോയി When using mobile data എന്ന സ്ഥലത്ത് എല്ലാം ഡീആക്ടിവേറ്റ് ചെയ്യുക. അതായത് മൊബൈൽ ഫോണിലെ സിം ഇന്റർനെറ്റ് ഉപയോഗിച്ച് വാട്സാപ്പ് ഉപയോഗിക്കുമ്പോൾ ഒന്നും തന്നെ തനിയെ ഡൗൺലോഡ് ആവാതിരിക്കാനുള്ള ഓപ്ഷൻ ആണിത്. നിങ്ങൾ ക്ലിക്ക് ചെയ്തു ഡൗൺലോഡ് കൊടുത്താൽ മാത്രമേ ഇവ ഡൗൺലോഡ് ആവുകയുള്ളു.

No comments:

Post a Comment

തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് 2018

തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് 2018 | പാറമേക്കാവ് Thrissur is known as the cultural capital of Kerala, and the land of Poorams. T...

Popular