ഒരു പുതിയ ഫോൺ വാങ്ങിയാൽ ഫോണിൽ ആദ്യം മാറ്റേണ്ട 4 കാര്യങ്ങൾ


ഒരു പുതിയ ഫോൺ കിട്ടിയാൽ അതുപയോഗിച്ചു തുടങ്ങുമ്പോഴുള്ള സന്തോഷം ഒന്ന് വേറെ തന്നെയാണ്. അതിലെ ഓരോ പ്രത്യേകതകളും മാറിമാറി ഉപയോഗിച്ച് നോക്കി, അതിലെ ക്യാമറയിൽ കുറച്ചു ചിത്രങ്ങളെല്ലാം എടുത്തു നോക്കി അങ്ങനെ ഉപയോഗിച്ച് തുടങ്ങും.


ഒരു പുതിയ ഫോൺ വാങ്ങിയാൽ ഫോണിൽ ആദ്യം മാറ്റേണ്ട 4 കാര്യങ്ങൾ
പക്ഷെ ഒരു ഫോൺ കിട്ടിക്കഴിഞ്ഞാൽ ആദ്യം മാറ്റം വരുത്തേണ്ട ചില സെറ്റിങ്ങ്സ് ഉണ്ട്. നമ്മളിൽ പലപ്പോഴും അധികം ശ്രദ്ധിക്കാത്ത ചില കാര്യങ്ങൾ. അവ ഏതാണെന്ന് നോക്കാം.

1. ടച്ച് ചെയ്യുമ്പോൾ ഉള്ള ശബ്ദം, വൈബ്രേഷൻ എന്നിവ ഓഫ് ചെയ്യുക

1. ടച്ച് ചെയ്യുമ്പോൾ ഉള്ള ശബ്ദം, വൈബ്രേഷൻ എന്നിവ ഓഫ് ചെയ്യുക

ഇത് പലരും പിന്നീട് ചെയ്യാം എന്നുകരുതി മാറ്റി വെക്കുകയോ അല്ലെങ്കിൽ ശരിയാം വിധം ഓഫ് ചെയ്യാൻ അറിയാതിരിക്കുകയോ ചെയ്യുന്നത് കാരണം ഫോണിൽ ഇതേ രീതിയിൽ തുടരുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. ടച്ച് ചെയ്യുമ്പോൾ, പ്രത്യേകിച്ച് നാവിഗേഷൻ ബട്ടണുകളിൽ ടച്ച് ചെയ്യുമ്പോൾ നിർത്താതെ വൈബ്രേഷൻ, സൗണ്ട് എന്നിവ ഉണ്ടാകും. ഇത് ബാറ്ററി പെട്ടെന്ന് തന്നെ തീരാൻ നല്ലൊരു കാരണവുമാണ്. സൗണ്ട് സെറ്റിങ്സിൽ അദർ സൗണ്ട്സ് സെറ്റിങ്സിൽ പോയാൽ ഇവ ഓഫ് ചെയ്തു വെക്കാം.

2. ടൈപ്പ് ചെയുമ്പോൾ വരുന്ന വൈബ്രേഷൻ ഓഫ് ചെയ്യുക

2. ടൈപ്പ് ചെയുമ്പോൾ വരുന്ന വൈബ്രേഷൻ ഓഫ് ചെയ്യുക

മുകളിൽ പറഞ്ഞ പോലെ മറ്റൊരു സംഭവം. മറവി കൊണ്ടോ മാറ്റാനുള്ള ഓപ്ഷൻ എവിടെയെന്ന് കൃത്യമായി അറിയാത്ത കാരണത്താലോ ഇതവിടെ കിടക്കും. ഫലമോ കൂടുതൽ നിങ്ങൾ ടൈപ്പ് ചെയ്യുംതോറും ബാറ്ററി കൂടുതൽ തീരും. ഇത് മാറ്റാനായി Settings > Language and input > Virtual keyboard ൽ പോകുക. നിങ്ങളുടെ കീബോർഡ് തിരഞ്ഞെടുക്കുക. 'Keyboard sound' ‘Keyboard vibration' എന്നിവ ഒഴിവാക്കുക.

3. ഓട്ടോ കറക്റ്റ് ഓഫ് ചെയ്യുക

3. ഓട്ടോ കറക്റ്റ് ഓഫ് ചെയ്യുക

എഴുതുമ്പോൾ സ്പെല്ലിങ് നേരെയാവണം എന്ന ലക്ഷ്യത്തോടെയാണ് ഈ സൗകര്യം കീബോർഡുകളിൽ കൊടുത്തിരിക്കുന്നത് എങ്കിലും പലപ്പോഴും ഇതൊരു ബുദ്ധിമുട്ട് ആകാറുണ്ട്. പ്രത്യേകിച്ച് മലയാളത്തിലോ മംഗ്ളീഷിലോ എല്ലാം അധികമായി നമ്മൾ ടൈപ്പ് ചെയ്യുന്ന അവസരത്തിൽ ഈ ഓട്ടോ കറക്റ്റ് കാരണം നേരെ ചൊവ്വേ എഴുതാൻ പറ്റാതെ വരാറുണ്ട്. ഇത് ഒഴിവാക്കാനായി നിങ്ങളുടെ ഫോണിൽ Settings > Language and input > Virtual keyboard ൽ പോയിട്ട് Text Correction' ഒഴിവാക്കുക.

4. ആവശ്യമില്ലാത്ത ആപ്പുകൾ ഡിസേബിൾ ചെയ്തുവെക്കുക

4. ആവശ്യമില്ലാത്ത ആപ്പുകൾ ഡിസേബിൾ ചെയ്തുവെക്കുക

ഇത് മറ്റൊരു പ്രശ്നമാണ്. കാരണം ഒരു പുതിയ ഫോൺ വാങ്ങുമ്പോൾ അതിൽ കമ്പനി വഴി ഇൻസ്റ്റാൾ ചെയ്യപ്പെട്ട ഒരുപിടി ആപ്പുകൾ ഉണ്ടാവും. പലതും നമുക്ക് യാതൊരു വിധ ഉപകാരമോ ആവശ്യമോ ഇല്ലാത്തതായിരിക്കും. എന്നാൽ കാര്യമായ മെമ്മറി എടുക്കുന്നവയായവും ഇതിൽ പലതും. അതിനാൽ ഫോൺ കയ്യിൽ കിട്ടിയാൽ ഇത്തരം ആവശ്യമില്ലാത്ത ആപ്പുകൾ എല്ലാം തന്നെ ഡിസേബിൾ ചെയ്യുക. ഇതിനായി ആപ്പ് സെറ്റിങ്‌സിൽ പോയിട്ട് ഏത് ആപ്പ് ആണോ ഡിസേബിൾ ചെയ്യേണ്ടത് അത് തിരഞ്ഞെടുത്ത് അതിലെ ഒപ്ഷൻസിൽ വെച്ച് ഡിസേബിൾ ചെയ്യാം. റൂട്ട് ചെയ്ത ഫോൺ ആണെങ്കിൽ അൺഇൻസ്റ്റാൾ ചെയ്യാനും സാധിക്കും.





No comments:

Post a Comment

തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് 2018

തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് 2018 | പാറമേക്കാവ് Thrissur is known as the cultural capital of Kerala, and the land of Poorams. T...

Popular