നിങ്ങളുടെ ആധാര്‍ എവിടെയൊക്കെ ഉപയോഗിച്ചിട്ടുണ്ടെന്ന് അറിയുന്നത് എങ്ങനെ ?

നിങ്ങളുടെ ആധാര്‍ എവിടെയൊക്കെ ഉപനിങ്ങളുടെ ആധാര്‍ എവിടെയൊക്കെ ഉപയോഗിച്ചിട്ടുണ്ടെന്ന് അറിയുന്നത് എങ്ങനെ ? യോഗിച്ചിട്ടുണ്ടെന്ന് അറിയുന്നത് എങ്ങനെ ? 





അധാര്‍ രഹസ്യവിവരങ്ങള്‍ ചോര്‍ന്നതായുള്ള വിവരങ്ങള്‍ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പല ആവശ്യങ്ങള്‍ക്കായി ആധാര്‍ നല്‍കിയിട്ടുള്ള പലരും ഇതോടെ ആശങ്കയിലായിട്ടുണ്ട്. എന്നാല്‍ ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). കഴിഞ്ഞ ആറുമാസത്തിനിടെ നിങ്ങളുടെ ആധാര്‍ വിവരങ്ങള്‍ എവിടെയൊക്കെ ഉപയോഗിച്ചിട്ടുണ്ടെന്ന് അറിയാന്‍ വഴിയുണ്ട്. ഇതില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ യുഐഡിഎഐ വെബ്‌സൈറ്റില്‍ പരാതി നല്‍കുക. അതിനുശേഷം നിങ്ങള്‍ക്ക് ഓണ്‍ലൈനായി ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ അവസരം ലഭിക്കും. പരിശോധിക്കേണ്ടത് എങ്ങനെ? 1. യുഐഡിഎഐ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ആധാര്‍ ഓതന്റിക്കേഷന്‍ പേജ് ആയ https://resident.uidai.gov.in/notification-aadhaar സന്ദര്‍ശിക്കുക 2. നിങ്ങളുടെ പന്ത്രണ്ട് അക്ക ആധാര്‍ നമ്പരും സെക്യൂരിറ്റി കോഡും ടൈപ്പ് ചെയ്യുക 3. ജെനറേറ്റ് ഒടിപി-യില്‍ ക്ലിക്ക് ചെയ്യുക 4. ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടുള്ള മൊബൈല്‍ നമ്പരില്‍ ഒടിപി ലഭിക്കും. അത് സൈറ്റില്‍ നല്‍കുക. 5. ഒടിപി എന്റര്‍ ചെയ്യുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന പേജില്‍ നിന്ന് ഓതന്റിക്കേഷന്‍ ടൈപ്പ്, സെലക്ട് ഡേറ്റ് റേഞ്ച്, നമ്പര്‍ ഓഫ് റെക്കോഡ് (പരമാവധി 50 എണ്ണം), ഒടിപി തുടങ്ങിയവ ഇവിടെ നിന്ന് തിരഞ്ഞെടുക്കാന്‍ കഴിയും. ഏത് കാലയളവിലെ വിവരമാണോ ആ തീയതികള്‍ തിരഞ്ഞെടുത്ത് ഒടിപി എന്റര്‍ ചെയ്ത് സബ്മിറ്റ് കൊടുക്കുക. 6. ആ കാലയളവിലെ ആധാര്‍ ഓതന്റിക്കേഷന്‍ അഭ്യര്‍ത്ഥനകളുടെ സ്വഭാവം, തീയതി, സമയം മുതലായ വിവരങ്ങള്‍ ലഭിക്കും. സംശയകരമായ എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ അധാര്‍ വിവരങ്ങള്‍ ലോക്ക് ചെയ്യുക. പിന്നീട് ഇത് ഓണ്‍ലൈനായി അണ്‍ലോക്ക് ചെയ്യാന്‍ കഴിയും.

No comments:

Post a Comment

തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് 2018

തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് 2018 | പാറമേക്കാവ് Thrissur is known as the cultural capital of Kerala, and the land of Poorams. T...

Popular