NEWS

നിതാഖാത്ത് നിയമങ്ങള്‍ കര്‍ശനമാക്കി മാസങ്ങള്‍ പിന്നിട്ടിട്ടും സൗദി അറേബ്യയില്‍ പതിനേ‍ഴ് ലക്ഷത്തോളം വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് തൊ‍ഴില്‍ മന്ത്രാലയം വ്യക്തമാക്കി. 13 ശതമാനം സ്ഥാപനങ്ങള്‍ മാത്രമാണ്​ നിയമം നടപ്പാക്കിയത്​. വനിതാ ജീവനക്കാരെ നിയമിക്കാന്‍ ബാധ്യസ്ഥരായ 5226 സ്ഥാപനങ്ങള്‍ നിയമം നടപ്പിലാക്കിയെങ്കില്‍ 2608 സ്ഥാപനങ്ങള്‍ വനിതാ വത്‍കരണം നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും തൊ‍ഴില്‍ മന്ത്രാലയം പുറത്തുവിട്ട കണക്കില്‍ പറയുന്നു. പത്തില്‍ കുറവ്​ ജീവനക്കാരുള്ള സ്ഥാപനങ്ങളെ വെള്ള ഗണത്തില്‍ പെടുത്തും. ഇത്തരം സ്ഥാപനങ്ങളില്‍ ഒരു സ്വദേശിയെ നിയമിക്കുകയും വേണം.  
നിതാഖാത്ത് നിയമങ്ങള്‍ നടപ്പാക്കിയത് 13 ശതമാനം സ്ഥാപനങ്ങള്‍ മാത്രം


...................................................................................................................................................................




സൌദി അറേബ്യയിലെ ബുറൈദയിലും പരിസര പ്രദേശങ്ങളിലും ‘വൈകാരികമായ’ തട്ടിപ്പുരീതിയുമായി അറബ് വനിതയുടെ വിളയാട്ടം. വിദേശികള്‍ ജോലിചെയ്യന്ന കടകളില്‍ കയറി സാധനങ്ങള്‍ ആവശ്യപ്പെട്ടതിനു ശേഷം ശൃംഗാര ഭാവത്തില്‍ ആലിംഗനം ചെയ്യുകയാണ് ഇവരുടെ രീതി. അപ്രതീക്ഷിതമായ ആലിംഗനത്തില്‍ ജോലിക്കാരന്‍ തരിച്ചിരിക്കേ ഞൊടിയിടയില്‍ പഴ്സ് ഇവരുടെ കൈവശമെത്തിയിരിക്കും. യുവതി മടങ്ങിയതിനു ശേഷം കീശയില്‍ പരതുമ്പോഴായിരിക്കും പഴ്സ് നഷ്ടപ്പെട്ട വിവരം തന്നെ പലരും അറിയുക. മുന്‍കാലങ്ങളില്‍ മലയാളികളടക്കം നിരവധി പേരുടെ പഴ്സും പണവും നഷ്ടപ്പെട്ട അതേ തട്ടിപ്പുരീതി തന്നെയാണ് അറബ് വംശജയായ ഈ യുവതിയും പയറ്റുന്നത്. തിരക്കില്ലാത്ത സമയത്ത് കടകളില്‍ കയറി ഒഴിഞ്ഞ മൂലയിലെ ഷെല്‍ഫിന്റെ മുകള്‍ ഭാഗത്തിരിക്കുന്ന സാധനം എടുത്തുകൊടുക്കാന്‍ ആവശ്യപ്പെടും. ഭാഷാനൈപുണ്യമുള്ള ജോലിക്കാരനാണെങ്കില്‍ സ്വദേശമടക്കം ആരാഞ്ഞ് പരിചയപ്പെടും. സാധനമെടുത്ത് നല്‍കുന്നതിനിടെ അപ്രതീക്ഷിതമായി കെട്ടിപ്പുണരുകയും പഴ്സ് കൈക്കലാക്കുകയും ചെയ്യും. പിന്നെ ധൃതിയില്‍ പുറത്തുകടന്ന് കാത്തുകിടക്കുന്ന വാഹനത്തില്‍ രക്ഷപ്പെടുകയാണ് പതിവ്. ഇസ്കാന്‍ ഭാഗത്തെ ചില കടകളില്‍ മലയാളികള്‍ ഉള്‍പെടെയുള്ള വിദേശികള്‍ക്ക് കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടിരുന്നു. ഇക്കാര്യം അറിയാവുന്ന ആലപ്പുഴ കലവൂര്‍ സ്വദേശി പറവൂര്‍ സലീം ജോലി ചെയ്യുന്ന നട്‍സ് ഷോറൂമിലും ഈ യുവതി തന്റെ ആലിംഗനത്തിന് വിഫലമായ ശ്രമം നടത്തി. കെട്ടിപ്പുണരാന്‍ ശ്രമിക്കുന്നതിനിടെ കുതറിമാറിയ സലീം മൊബൈല്‍ ഫോണില്‍ സ്പോണ്‍സറെ വിളിക്കാന്‍ ശ്രമിച്ചതോടെ ഇവര്‍ ഇറങ്ങി ഓടുകയും പുറത്ത് നിര്‍ത്തിയിട്ടിരിക്കുന്ന നിസ്സാന്‍ കാറില്‍ രക്ഷപ്പെടുകയായിരുന്നു. കാറിന്റെ ഗ്ലാസുകളില്‍ കറുത്ത ഫിലിം ഒട്ടിച്ചിരുന്നതായി സലീം പറഞ്ഞു.ആലിംഗന തട്ടിപ്പുമായി അറബ് വനിത
https://www.facebook.com/NammudeNallaOrmmakal/photos/a.689275274462109.1073741828.689260464463590/692388990817404/?type=1&theater

തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് 2018

തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് 2018 | പാറമേക്കാവ് Thrissur is known as the cultural capital of Kerala, and the land of Poorams. T...

Popular