അറസ്റ്റ് ഭയന്ന് യുവാക്കള്‍ നാടുവിടുന്നു..

 അപ്രഖ്യാപിത ഹര്‍ത്താല്‍ സംഘര്‍ഷം; അറസ്റ്റ് ഭയന്ന് യുവാക്കള്‍ നാടുവിടുന്നുഇക്കഴിഞ്ഞ തിങ്കളാഴ്ച നടന്ന അപ്രഖ്യാപിത ഹര്‍ത്താലില്‍ പങ്കെടുത്ത യുവാക്കള്‍ പലരും പോലീസിന് പിടി കൊടുക്കാതെ മുങ്ങിയതായി വിവരം. ഹര്‍ത്താലിനോടനുബന്ധിച്ച് നടന്ന അക്രമ സംഭവങ്ങളില്‍ പങ്കെടുത്തവര്‍ക്ക് കോടതി ജാമ്യം നല്‍കുന്നില്ലെന്ന വിവരം ലഭിച്ചതോടെയാണ് പലരും മുങ്ങിയത്. ഹര്‍ത്താലിനെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍ത്തിരുന്നു. ഇത് അവഗണിച്ച് ഹര്‍ത്താല്‍ നടത്തി കുരുക്കിലകപ്പെട്ട അണികളെ രക്ഷിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ മടിക്കുന്നതാണ് യുവാക്കള്‍ക്ക് വിനയാകുന്നത്. അറസ്റ്റിലാവുന്നവരുടെ മൊബൈല്‍ ഫോണുകള്‍ പരിശോധനക്ക് വിധേയമാക്കുന്നതിന് ഒരോ സേ്റ്റഷനുകളിലും പ്രത്യേക വിംഗ് തന്നെ പ്രവര്‍ത്തിച്ചു വരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഹര്‍ത്താലിന് ആഹ്വാനം നടത്തിക്കൊണ്ടുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിച്ചിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.

അതോടൊപ്പം കാശ്മീര്‍ കത്ത്വ ബാലികയുടെ ഫോട്ടോയും മറ്റും പ്രചരിപ്പിച്ചവരെയും നിരീക്ഷിക്കന്നുണ്ട്. ഇന്നലെ മഞ്ചേരിയില്‍ ഹര്‍ത്താല്‍ സംഭവവുമായി ബന്ധപ്പെട്ട് നാലു പേര്‍ കൂടി അറസ്റ്റിലായി. മഞ്ചേരി മേലാക്കം ആക്കല മുഹമ്മദ് മുസ്തഫ (36), നെല്ലിപ്പറമ്പില്‍ അണ്ടിക്കാട്ടില്‍ ധനൂപ് (21), മേലാക്കം എം.പി.രാജേഷ് (21), എടവണ്ണ പത്തപ്പിരിയം കൊട്ടേക്കോടന്‍ അല്‍ത്താഫ് (21) എന്നിവരാണ് അറസ്റ്റിലായത്. വാട്‌സാപ്പ് കൂട്ടായ്മയുടെ മറവില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് കലാപത്തിന് നീക്കം നടത്തിയ സംഭവത്തില്‍ തിരൂര്‍ പോലീസ് സേ്റ്റഷനില്‍ റജിസ്റ്റര്‍ ചെയ്ത 13 കേസുകളില്‍ 400 ഓളം പ്രതികള്‍ ഉള്ളതായി തിരൂര്‍ സേ്റ്റഷന്‍ ഓഫീസര്‍ സുമേഷ് സുധാകര്‍ പറഞ്ഞു. ഇതിനകം 36 പേരെ അറസ്റ്റ് ചെയ്തു. മറ്റുള്ളവരെ തിരിച്ചറിയുന്ന മുറക്ക് അറസ്റ്റ് ചെയ്യും. തിരൂരില്‍ മാധ്യമ പ്രവര്‍ത്തകന്‍ അതുല്‍ ആംബ്രയെ അക്രമിച്ച കേസില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. മുഖ്യ പ്രതി വൈലത്തൂര്‍ ബംഗ്ലാം കുന്നില്‍ വലിയ പീടിയേക്കല്‍ ഷെഫീഖ് (25) പയ്യനങ്ങാടി തടത്തി പറമ്പില്‍ ബഷീര്‍ (48) എന്നിവരാണ് അറസ്റ്റിലായത്. അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തല്‍, ഹര്‍ത്താല്‍ ദിവസം പോലീസ് സേ്റ്റഷന്‍ അക്രമിക്കല്‍, പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ടൗണില്‍ പ്രകടനം നടത്തല്‍ എന്നിവയിലേയും മുഖ്യ പ്രതിയാണ് ഷെഫീഖെന്ന് പോലീസ് പറഞ്ഞു. രണ്ടാം പ്രതിയായ ബഷീര്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്റിലാണ്. ഇരുവര്‍ക്കുമെതിരെ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്.

ഹര്‍ത്താല്‍ അക്രമവുമായി ബന്ധപ്പെട്ട് ഇന്നലെ ആറ് പരാതികള്‍ കൂടി പോലീസിനു ലഭിച്ചിട്ടുണ്ട്. ഇതിനു പുറമെ ഹര്‍ത്താല്‍ ആഹ്വാനം നല്‍കി വാട്‌സാപ്പ് പോസ്റ്റു ചെയ്ത അഡ്മിന്‍മാര്‍ക്കെതിരേയും അവ ഷെയര്‍ ചെയ്തവര്‍ക്കെതിരേയും ജാമ്യമില്ലാ വകുപ്പുക ളില്‍ കേസെടുക്കും. ഇവ കൂടിയാവുമ്പോള്‍ പ്രതികളുടെ എണ്ണംആയിരം കവിയുമെന്നാണ് പോലീസിന്റെ നിഗമനം. കശ്മീരില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രം പ്രദര്‍ശിപ്പിച്ച് പ്രതിഷേധ പ്രകടനം നടത്തിയവര്‍ക്കെതിരെയും കേസെടുക്കും. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ പടം പ്രദര്‍ശിപ്പിക്കുന്നത് ജാമ്യമില്ലാക്കുറ്റമാണ്. ബി.പി.അങ്ങാടിയിലാണ് ഇത്തരത്തില്‍ പ്രകടനം നടത്തിയത്. ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ഗ്രൂപ്പിന്റെ അഡ്മിന്‍ പതിനാറുകാരന്‍ വാട്‌സാപ്പ് കൂട്ടായ്മയുടെ മറവില്‍ മലബാര്‍ മേഖലയില്‍ വ്യാപകമായ അക്രമത്തിനും കലാപ നീക്കത്തിനു മിടയാക്കിയ ഹര്‍ത്താ ല്‍ ആഹ്വാനത്തിന്റെ അഡ്മിനെ കണ്ടെത്തിയ പോലീസ് ഞെട്ടിപ്പോയി. പത്താം തരം പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന പതിനാറുകാരന്‍ .മലപ്പുറം തീരമേഖലയായ കൂട്ടായിയില്‍ നിന്നാണ് പതിനാറുകാരനെ കണ്ടെത്തിയത്. കുറ്റകൃത്യത്തിന്റെ ഗൗരവം ധരിപ്പിച്ചപ്പോള്‍ യാതൊരു ഭാവഭേദവും ഉണ്ടാവാതെ സധൈര്യം നിന്നതും പോലീസിനെ അമ്പരപ്പിച്ചു. വോയ്‌സ് ഓഫ് യൂത്ത് നമ്പര്‍ നാലിന്റെ അഡ്മിനാണ് ഈ കൗമാരക്കാരന്‍ .ഐടി ആക്ട് പ്രകാരമാണ് അഡ്മിനെതിരെ കേസെടുത്തിട്ടുള്ളതെന്ന് തിരൂര്‍ പോസ് സേ്റ്റഷന്‍ ഓഫീസര്‍ സുമേഷ് സുധാകര്‍ പറഞ്ഞു. പ്രതി പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നിയമങ്ങള്‍ക്കു വിധേയമായി തുടര്‍ നടപടികള്‍ സ്വീകരിക്കും. കലാപ ത്തിന് വഴിയൊരുക്കുന്ന വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ പതിനാറുകാരനാണെന്ന കണ്ടെത്തല്‍ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. വോയ്‌സ് ഓഫ് യൂത്ത് ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നീ പേരുകളിലാണ് വാട്‌സാപ്പ് ഗ്രൂപ്പുള്ളത്. ഓരോന്നിനും വെവ്വേറെ അഡ്മിന്‍ മാരാണുള്ളത്. വോയ്‌സ് ഓഫ് യൂത്തിന്റെ പേരിലുള്ള വാട്‌സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ആശയങ്ങളെക്കുറിച്ചും അന്വേഷം ശക്തമാക്കി.കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും അന്വേഷമാരംഭിച്ചിട്ടുണ്ട്



No comments:

Post a Comment

തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് 2018

തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് 2018 | പാറമേക്കാവ് Thrissur is known as the cultural capital of Kerala, and the land of Poorams. T...

Popular